വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകാൻ ഇത് സഹായിക്കും. എന്നാൽ വ്യായാമം ചെയ്യാതെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും.
ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അമിതവണ്ണം. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ ഇതിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ്. വണ്ണം കൂടുന്നത് പലപ്പോഴും ആരോഗ്യത്തിനും പല തരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കാം.
ഹൃദ്രോഗം പോലെയുള്ള ജീവന് പോലും ഭീഷണിയാകുന്ന രോഗങ്ങളുടെ അടിസ്ഥാന കാരണം ഒരുപക്ഷെ അമിതവണ്ണമാകാറുണ്ട്. ചിലർക്കെങ്കിലും വ്യായാമം ചെയ്ത് വണ്ണം കുറയ്ക്കാൻ അൽപ്പം മടി കാണും. ഇത്തരക്കാർക്ക് വണ്ണം കുറയ്ക്കാൻ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യത്തിന് ഇത് പല രീതിയിൽ ഗുണങ്ങളാണ് നൽകുന്നത്. ദഹനത്തിനും അതുപോലെ ദീർഘനേരം വയർ നിറഞ്ഞിരിക്കാനും ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. മാത്രമല്ല ആരോഗ്യകരമല്ലാത്ത സ്നാകുകൾ കഴിക്കുന്നത് ഒഴിവാക്കാനും ഇതൊരു നല്ല മാർഗമാണ്.
പ്രോട്ടീനുള്ള ഭക്ഷണങ്ങൾ
മെറ്റബോളിസം കൂട്ടാൻ നല്ലതാണ് പ്രോട്ടീനുള്ള ഭക്ഷണങ്ങൾ. പ്രോട്ടീനുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൂടുതൽ ഊർജ്ജം എടുക്കാൻ സഹായിക്കും.
വിശപ്പ് മാറ്റാൻ നല്ലതാണ് പ്രോട്ടീനുള്ള ഭക്ഷണങ്ങൾ. ദീർഘനേരം വയർ നിറഞ്ഞിരിക്കാൻ ഇടയ്ക്കിടെയുള്ള വിശപ്പ് അകറ്റാനും നല്ലതാണ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ. ഇതിന് കാരണം വിശപ്പിന് കാരണമാകുന്ന ഹോർമോണുകളെ നിയന്ത്രിച്ച് നിർത്താൻ ഈ പ്രോട്ടീനുകൾക്ക് കഴിയാറുണ്ട്.
കലോറി കുറച്ച് കഴിക്കാം
അമിതവണ്ണമുള്ളവർ ഭക്ഷണത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കലോറി കുറവുള്ള ഭക്ഷണം കഴിക്കാൻ ശ്രമിക്കണം. ശരീരത്തിന് എരിച്ച് കളയാൻ കഴിയുന്ന കുറഞ്ഞ കലോറി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഇത് ശരീരത്തിലെ അധിക കൊഴുപ്പിലൂടെ ഊർജ്ജം ശേഖരിക്കും.
അമിതവണ്ണം കുറയ്ക്കാൻ ഇത് നല്ലതാണ്. ചെറിയ അളവിൽ കഴിക്കുന്നത് വണ്ണം കൂടാതിരിക്കാൻ സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പുകൾ
ഇത് വളരെ പ്രധാനമാണ്. ആരോഗ്യകരമായ കൊഴുപ്പുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. ഇത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കി ശരീരത്തിന് ആവശ്യമുള്ള കൊഴുപ്പുകൾ കഴിക്കാൻ ശ്രമിക്കുക. ചെറിയ പാത്രത്തിൽ ശരീരത്തിന് ആവശ്യമായ കൊഴുപ്പുകൾ കഴിക്കാൻ ശ്രമിക്കുക.
ധാരാളം വെള്ളം കുടിക്കുക
വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മെറ്റബോളിസം വേഗത്തിലാക്കാനും അതുപോലെ വിശപ്പ് മാറ്റാനും നല്ലതാണ് ധാരാളം വെള്ളം കുടിക്കുക. മധുര പാനീയങ്ങൾ ഒഴിവാക്കി വെള്ളം കുടിക്കാൻ ശ്രമിക്കുക. ശരീരത്തിന് ആവശ്യമായ ജലാംശം നിലനിർത്തേണ്ടത് ഏറെ പ്രധാനമാണ്. കലോറി കുറഞ്ഞതും ശരീരത്തിന് നല്ലതുമാണ് വെള്ളം കുടിക്കുന്നത്.