മുഖം കണ്ണാടിപോലെ തിളങ്ങാൻ ആയുർവേദ മാസ്ക്

Date:

മുഖത്തെ പാടുകള്‍ നീക്കി മുഖം തിളങ്ങാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇത്തരം ഒരു ആയുര്‍വേദ ഫേസ്പായ്ക്കിനെക്കുറിച്ചറിയാം.

മുഖത്തെുണ്ടാകുന്ന പാടുകളും വടുക്കളുമെല്ലാം തന്നെ പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. മുഖക്കുരു, പിഗ്മെന്റേഷന്‍, മറ്റ് കലകള്‍, കരുവാളിപ്പ് തുടങ്ങിയ പല പ്രശ്‌നങ്ങളും ആളുകളെ അലട്ടാറുമുണ്ട്. ഇതിന് പരിഹാരമായി നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന ഒരു ആയുര്‍വേദ കൂട്ടിനെക്കുറിച്ചറിയാം.

നാല് ചേരുവകളാണ് ഇതിനായി വേണ്ടത്. കസ്തൂരി മഞ്ഞള്‍പ്പൊടി, ഇരട്ടിമധുരം, പാല്‍, കടലമാവ് എന്നിവയാണ് ഇത്. മഞ്ഞള്‍ പാരമ്പര്യസംരക്ഷണ രീതിയില്‍ മികച്ചതാണ്. മുഖത്തിന് നിറവും തിളക്കവും നല്‍കാനും മുഖത്തെ പാടുകള്‍ മായ്ക്കാനുമെല്ലാം മികച്ചതാണ് ഇത്. പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും ഇത് മരുന്നുമാക്കാം.

ഇരട്ടിമധുരം ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗപ്രദമാണ്. മുഖത്തെ പാടുകള്‍ നീക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണിത്. ഇരട്ടിമധുരം ലിക്കോറൈസ് എന്നറിയപ്പെടുന്നു. ഇത് ഒരു വൃക്ഷത്തിന്റെ ഭാഗമാണ്. ആയുര്‍വേദ ഉല്‍പന്നങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണിത്.

മുഖത്തെ പിഗ്മെന്റേഷന്‍ പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇത് നല്ല മരുന്നാണ്. ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്‍കുന്നതിനാല്‍ ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളും മറ്റും തടയാനും ഇതേറെ സഹായിക്കും. ചര്‍മപ്രശ്‌നങ്ങള്‍ക്ക് ഇത് നല്ല മരുന്നു കൂടിയാണ്.

പല പായ്ക്കുകളിലും ഉപയോഗിയ്ക്കുന്ന ഒന്നാണ് കടലമാവ്.
മുഖക്കുരു, മുഖക്കുരുവിൻറെ പാടുകൾ, എണ്ണമയമുള്ള ചർമ്മം, ചർമ്മത്തിലെ നിറ വ്യത്യാസം തുടങ്ങി നിരവധി ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് കടലപ്പൊടിക്കുണ്ട്. സുഷിരങ്ങളെ വ്യത്തിയാക്കി അഴുക്കും മറ്റ് മാലിന്യങ്ങളും ഇല്ലാതാക്കാനും കടലമാവ് ഏറെ സഹായിക്കും.

പാല്‍ ഇതില്‍ ചേര്‍ക്കുന്നുണ്ട്. പാലിന് സ്വാഭാവിക മോയിസ്ചറൈസര്‍ ഗുണവും ബ്ലീച്ചിംഗ് ഗുണവുമെല്ലാമുണ്ട്. ചര്‍മത്തിലെ പാടുകളെ നീക്കാന്‍ ഇത് സഹായിക്കുന്നു.

ഈ പ്രത്യേക പായ്ക്ക് തയ്യാറാക്കാന്‍ കടലമാവ്, ഇരട്ടിമധുരം, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തിയെടുക്കുക. ഇതില്‍ പാല്‍ കൂടി ചേര്‍ത്ത് പായ്ക്കാക്കി മുഖത്ത് പുരട്ടാം. മുഖത്തെ പാടുകള്‍ മാറാനും മുഖം തിളങ്ങാനുമെല്ലാം ഇതേറെ നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...