മലയാളികൾക്ക് വളരെ സുപരിചിതവും പ്രിയപ്പെട്ടതുമായ വിഭവമാണ് തേങ്ങ. കറികൾക്ക് തേങ്ങ അരച്ച് ചേർക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ശീലങ്ങളിലൊന്നാണ്. രാവിലെ പച്ചയ്ക്ക് തേങ്ങ കഴിക്കുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകുമെന്ന് പറഞ്ഞാൽ പലർക്കും വിശ്വാസം കാണില്ല. ധാരാളം പോഷകങ്ങളുടെ കലവറയാണ് തേങ്ങ. അയൺ, മാഗ്നീസ്, കോപ്പർ എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. രാവിലെ വെറും വയറ്റിൽ തേങ്ങ കഴിച്ചാൽ പലതാണ് ഗുണങ്ങൾ.
കുടലിൻ്റെ ആരോഗ്യം
ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ തേങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പിൻ്റെ ഉറവിടമാണ് തേങ്ങ. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഇത് കഴിച്ചാൽ പല ഗുണങ്ങളും ലഭിക്കും. ഇതിലെ ഫൈബറും അതുപോലെ ആരോഗ്യകരമായ കൊഴുപ്പും കുടലിൽ നല്ല ബാക്ടീരിയകളെ വളർത്താൻ ഏറെ സഹായിക്കും.
പ്രതിരോധ ശേഷി കൂട്ടാൻ
രോഗപ്രതിരോധ ശേഷി കൂട്ടാൻ വളരെ നല്ലതാണ് തേങ്ങ കഴിക്കുന്നത്. ഇതിലെ ലോറിക് ആസിഡ് ആൻ്റി ബാക്ടീരിയിൽ, ആൻ്റി വൈറൽ, ആൻ്റി ഫംഗൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഇതിലെ ആൻ്റി ഓക്സിഡൻ്റുകളും പോളിഫിനോളും പ്രതിരോധ ശേഷി കൂട്ടാൻ നല്ലതാണ്.
മുടിയ്ക്കും ചർമ്മത്തിനും നല്ലതാണ്
ഇതിലെ ആരോഗ്യകരമായ കൊഴുപ്പ് ചർമ്മത്തിനും മുടിക്കും ഒരുപോലെ നല്ലതാണ്. ചർമ്മത്തെ മോയ്ചറൈസ് ചെയ്യാനും പുനരുജ്ജീവിപ്പിക്കാനും ഇത് ഏറെ നല്ലതാണ്. ഇതിലെ പ്രോട്ടീനും അയണുമാണ് മുടിയ്ക്കും ചർമ്മത്തിനും കൂടുതൽ ഗുണം നൽകുന്നത്. മുടിയടെ കൂടുതൽ തിളക്കവും ഭംഗിയുമുള്ളതാക്കാനും മുടി വളരാനും ഇത് ഏറെ സഹായിക്കും.
ഭാരം കുറയ്ക്കാൻ
വെളിച്ചെണ്ണ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. അതുപോലെ ഇതിലെ ഫൈബറും ആരോഗ്യകരമായ കൊഴുപ്പും ഭക്ഷണം കഴിക്കാനുള്ള പല ആസക്തിയെ കുറയ്ക്കാൻ നല്ലതാണ്. അമിതമായി ചാടിയ വയർ കുറയ്ക്കാനും ഈ വെളിച്ചെണ്ണ വളരെ നല്ലതാണ്. ദിവസവും തേങ്ങ കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാനും സഹായിക്കും. കലോറികൾ കത്തിക്കുന്ന പ്രക്രിയയെ തെർമോജെനിസിസ് എന്നാണ് വിളിക്കുന്നത്. തേങ്ങയിൽ അടങ്ങിയിരിക്കുന്ന മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ (എംസിടി) ത്വരിതപ്പെടുത്തുന്നു.