തിരുവനന്തപുരം:
നവംബർ മാസം നടത്താനിരുന്ന സിനിമ കോൺക്ലേവ് ജനുവരിയിലേക്ക് മാറ്റാനാണ് നീക്കം. നവംബർ 24, 25 തീയതികളിലാണ് കോൺക്ലേവ് ആദ്യം തീരുമാനിച്ചത്. നവംബറിലും ഡിസംബറിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് സിനിമ നയ രൂപീകരണ സമിതി വ്യക്തമാക്കുകയും ചെയ്‌തു.
നവംബർ 20 മുതൽ 28 വരെയാണ് ഗോവ ചലച്ചിത്ര മേള. ഡിസംബർ ആദ്യവാരം കേരളീയവും അത് കഴിഞ്ഞു ഐഎഫ്എഫ്കെയും നടത്തുന്നുണ്ട്. അന്തിമ തീരുമാനം സർക്കാർ ഉടൻ എടക്കും എന്നും നയരൂപീകരണ സമിതി വ്യക്തമാക്കുകയും ചെയ്‌തു.