ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് ആവശ്യപ്പെടില്ലെന്ന് എസ്ഐടി

Date:

കമ്മിറ്റിക്ക് മുന്നിൽ മൊഴി കൊടുത്തവരെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വരാത്ത സാഹചര്യത്തിൽ സർക്കാരിനോട് പൂർണ റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള പരിശോധന വേണ്ടെന്ന് പൊലീസ് തീരുമാനം.

ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം പരിഗണിക്കില്ല. കമ്മിറ്റി റിപ്പോർട്ടിൻ മേൽലുള്ള തുടർ നടപടികൾ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള ലൈഗിംക അതിക്രമങ്ങൾ പ്രത്യേക സംഘം പരിഗണിക്കേണ്ടന്ന് ഇന്നലെ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. കമ്മിറ്റിക്ക് മുന്നിൽ മൊഴി കൊടുത്തവരെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വരാത്ത സാഹചര്യത്തിലാണ് സർക്കാരിനോട് പൂർണ റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള പരിശോധന വേണ്ടെന്നാണ് പൊലീസ് തീരുമാനം അറിയിച്ചത്.

അതേസമയം, കമ്മിറ്റിക്ക് മുന്നിൽ പരാതി നൽകിയവർ പൊലീസിൽ നേരിട്ട് മൊഴി നൽകാൻ തയ്യാറായാൽ കേസെടുക്കും. നടൻ സിദ്ദിഖിനെതിരെ ഇന്നലെ തിരുവനന്തപുരം സ്വദേശിനിയായ യുവനടി ഡിജിപിക്ക് നൽകിയ പരാതി ഇന്ന് അന്വേഷണ സംഘത്തിലുളള ഡിഐജി അജീത ബീഗത്തിന് കൈമാറും. അജീത ബീഗം പരാതി കൈമാറിയാൽ ഇന്ന് മ്യൂസിയം പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്യും. ആരോപണം ഉന്നയിച്ച യുവതിക്കെതിരെ സിദ്ദിഖ് നൽകിയ ഗൂഡാലോചന പരാതിയും പ്രത്യേക സംഘത്തിന് കൈമാറിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...