സർക്കാർ വിരുദ്ധ പ്രചരണത്തിന് കർഷകർ
വരാനിരിക്കുന്ന ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി സർക്കാറിന് വെല്ലുവിളിയായി കർഷക സംഘടനകള്‍. തിരഞ്ഞെടുപ്പില്‍ സംസ്ഥാന സർക്കാറിനെതിരായി പ്രചരണം നടത്തുമെന്ന് കർഷക സംഘടനകള്‍ അറിയിച്ചു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി തന്റെ രാഷ്ട്രീ പാർട്ടിയായ ഭാരതീയ കിസാൻ യൂണിയൻ (ചാരുണി) യെ പുനഃരുജ്ജീവിപ്പിക്കാനുള്ള പ്രമുഖ നേതാവ് ഗുർനാം സിംഗ് ചാരുണിയുടെ തീരുമാനമാണ് കർഷക സംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കിയത്.
എസ് കെ എം രാഷ്ട്രീയത്തിലിറങ്ങുന്നില്ലെന്നും എന്നാൽ കർഷകർക്ക് അവരുടെ ആശങ്കകൾ അറിയിക്കാൻ പാർട്ടി വേണമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാർ 10 ഉൽപ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില പ്രഖ്യാപിച്ചതാണ് തർക്കത്തിന് ഇടയാക്കിയ മറ്റൊരു കാരമം.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി എസ് കെ എം ചൊവ്വാഴ്ച ഭിവാനിയിൽ ഒരു കൺവെൻഷന്‍ വിളിച്ച് ചേർത്തിട്ടുണ്ട്.
ബിജെപിയെ പരാജയപ്പെടുത്താനുള്ള എസ് കെ എമ്മിൻ്റെ ആഹ്വാനം ഹരിയാനയിലും നടപ്പാക്കുമെന്ന് മുതിർന്ന നേതാവ് ഇന്ദർജിത് സിംഗ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബി ജെ പി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ എസ് കെ എം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
കർഷകരുടെ, പ്രത്യേകിച്ച് പരുത്തി കർഷകരുടെ പ്രശ്നങ്ങള്‍, എം എസ് പി, മറ്റ് പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള സമീപകാല പ്രഖ്യാപനങ്ങളെ സംബന്ധിച്ചാണ് എസ് കെ എമ്മിൻ്റെ പ്രധാന പരാതി.
ഒമ്പത് വിളകൾക്ക് കൂടി നൽകുമെന്ന് സർക്കാർ പറയുന്നു.
ഞങ്ങളുടെ ആവശ്യം സമഗ്രമായ ചിലവ്, കുടുംബ അദ്ധ്വാനം, ഭൂമിയുടെ മൂല്യം എന്നിവ ഉപയോഗിച്ച് എംഎസ്പി കണക്കാക്കുന്നതിനുള്ള എംഎസ് സ്വാമിനാഥൻ ഫോർമുല നടപ്പിലാക്കുക എന്നുള്ളതാണ്. നിലവിലുള്ള ഫോർമുലയായ ഇൻപുട്ട് കോസ്റ്റ്, ഫാമിലി ലേബർ രീതി പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
നെല്ലിന് കേന്ദ്രം വാഗ്ദാനം ചെയ്യുന്ന ക്വിൻ്റലിന് 2,300 രൂപ എംഎസ്പി നിലവിലുള്ള ഫോർമുലയെ അടിസ്ഥാനമാക്കിയുള്ളതാണ്. എം എസ് സ്വാമിനാഥന്‍ ഫോർമുലയിലേക്ക് വരുമ്പോള്‍ ഇത് ക്വിൻ്റലിന് ₹3,012 ആയി ഉയരേണ്ടതാണ്. ഒക്‌ടോബർ ഒന്നിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് ഒരു വിളയും വിപണിയിലെത്തില്ലെന്നതിനാൽ പ്രഖ്യാപനത്തിന് അർത്ഥമില്ല.
2023-24ൽ ഹരിയാനയിലെ നെല്ലുൽപ്പാദനം 54.1 ലക്ഷം ടണ്ണായിരുന്നുവെന്നും ഇക്കാലയളവില്‍ തന്നെ സംസ്ഥാനത്തെ നെൽകർഷകർക്ക് 3,851.90 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും എസ് കെ എം പറഞ്ഞു.
അടുത്തിടെ, എസ്‌കെഎമ്മിൻ്റെ ഘടകമായ അഖിലേന്ത്യാ കിസാൻ സഭ പരുത്തി കർഷകർക്കായി സംസ്ഥാനത്ത് വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പരുത്തി വിത്ത് വിതരണം ചെയ്യുന്ന വൻകിട കമ്പനികളുമായി സർക്കാർ ഒത്തുകളിക്കുകയാണെന്നും അതിനാൽ പരുത്തിക്കൃഷിയിലെ ഭീഷണിയായ പിങ്ക് ബോൾവോമിനെ ചെറുക്കാനുള്ള നൂതന പദ്ധതികൾ കർഷകരിലേക്ക് എത്തുന്നില്ലെന്നും ഹരിയാന കാർഷിക സർവകലാശാലയ്ക്ക് നൽകിയ പരാതിയിൽ അവർ ആരോപിക്കുകയും ചെയ്തു.