‘ആകാശത്തുനിന്ന് ആത്മകഥ എഴുതാൻ പറ്റുമോ’; ഇ പി ജയരാജൻ്റെ പുസ്തകം വിവാദത്തിൽ വിമര്‍ശിച്ച് വി ഡി സതീശൻ

Date:

കേരള സർക്കാരിനെ കുറിച്ച് സിപിഎം പ്രവർത്തകർക്ക് പറയാനുള്ളതാണ് ഇ പി ജയരാജന്റെ വാക്കിലൂടെ പുറത്തുവന്നത്. ഡിസി ബുക്സ് പോലുള്ള ഒരു പ്രസാദകർക്ക് ആകാശത്തുനിന്ന് ആത്മകഥ എഴുതാൻ പറ്റുമോയെന്ന് സതീശൻ ചോദിച്ചു.

തിരുവനന്തപുരം: മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗവുമായ ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള സർക്കാരിനെ കുറിച്ച് സിപിഎം പ്രവർത്തകർക്ക് പറയാനുള്ളതാണ് ഇ പി ജയരാജന്റെ വാക്കിലൂടെ പുറത്തുവന്നത്. ബിജെപിയിലേക്ക് പോയ ഒരാളെ സിപിഎം സ്ഥാനാർത്ഥിയാക്കിയതിലുള്ള കലാപമാണ് പുറത്തായത്.

ഇ പി കൊടുത്തതിനെക്കാൾ നല്ല സർട്ടിഫിക്കറ്റ് പാലക്കാട് ഇടത് സ്ഥാനാർത്ഥിക്ക് ഇനി നൽകാനില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. ഇ പിയുടെ ആത്മകഥ പ്രകാശനം തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺ പോയി. ഡി സി ബുക്സ് ഓഫീസിലേക്കാണ് ഫോൺ വിളി എത്തിയത്. ഇപിയുടെ ആത്മകഥ സത്യമാണ്.

മുനമ്പം സംഘപരിവാർ അജണ്ടയ്ക്ക് സർക്കാർ സഹായം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വഖഫ് നോട്ടീസ് കിട്ടിയ വീടുകൾ ബിജെപി നേതാക്കൾ സന്ദർശിക്കുന്നു. ഇത് ഒരു അഡ്ജസ്റ്റ്മെന്‍റാണ്. സർക്കാർ കീഴിലുള്ള വഖഫ് ബോർഡ് ബിജെപിക്ക് സഹായം ചെയ്യുകയാണെന്ന് സതീശന്‍ പറഞ്ഞു. പാലക്കാട് സിപിഎം സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുക്കണം. വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണ് സെക്രട്ടറി ചെയ്യുന്നത്. പുതുതായി ചേർത്തിരിക്കുന്ന വോട്ടർമാർ വോട്ട് ചെയ്യും. അതാര് എതിർത്താലും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...