മുൻ എംഎൽഎമാർക്ക് രൂപ 50,000 വീതം പ്രതിമാസ പെൻഷൻ, ഇരട്ടിയിലധികം വർധന

Date:

അഞ്ചു വർഷം എംഎൽഎ ആയിരുന്നവർക്ക് 50,000 രൂപ വീതവും രണ്ടോ അതിലധികമോ തവണം എംഎൽഎ ആയിരുന്നവർക്ക് 55,000 രൂപ വീതവുമാണ് സിക്കിമിൽ ഇനി പെൻഷൻ ലഭിക്കുക. നിലവിലെ പെൻഷൻ സ്കെയിലിൽ പരിഷ്കരണം വരുത്തി സർക്കാർ. ഇരട്ടിയിലധികമാണ് പെൻഷൻ തുകയിലെ വർധന.

സിക്കിമിലെ മുൻ എംഎൽഎമാ‍ർക്ക് ഇനി രൂപ 50,000 വീതം പ്രതിമാസ പെൻഷൻ. സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് ആണ് പ്രഖ്യാപനം നടത്തിയത്. മുൻ ലെജിസ്ലേറ്റേഴ്‌സ് ഫെഡറേഷൻ ഓഫ് സിക്കിമിൻ്റെ 22-ാം സ്ഥാപക ദിനത്തിലാണ് മുൻ എംഎൽഎമാർക്ക് ഇനി മിനിമം പ്രതിമാസ പെൻഷൻ 50,000 രൂപ വീതം ലഭിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. അഞ്ചു വർഷം എംഎൽഎ ആയിരുന്ന മുൻ നിയമസഭാംഗങ്ങൾക്കാണ് പ്രതിമാസം 50,000 രൂപ വീതം ലഭിക്കുന്നത്. നിലവിൽ 22,000 രൂപയാണ് പ്രതിമാസ പെൻഷനായി ലഭിക്കുന്നത്.

രണ്ടോ അതിലധികമോ തവണ എംഎൽഎയായി സേവനമനുഷ്ഠിച്ചവർക് പെൻഷൻ തുക ഉയരും. 55,000 രൂപയായി ആണ് തുക ഉയരുക. 25,000 രൂപയിൽ നിന്നാണ് 55,000 രൂപയായി പെൻഷൻ തുക ഉയരുന്നത്. മുൻ നിയമസഭാംഗങ്ങളുടെ അടിയന്തര, മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേക ഫണ്ടും സിക്കിം വകയിരുത്തിയിട്ടുണ്ട്. 20 ലക്ഷം രൂപയാണ് വാർഷികാടിസ്ഥാനത്തിൽ ഗ്രാൻ്റ് നൽകി വരുന്നത്.

ഏറ്റവും ഉയർന്ന ശമ്പളം നൽകുന്ന സംസ്ഥാനം ഏതാണ്?

ജാർഖണ്ഡ്, നാഗലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഈ വർഷം എംഎൽഎമാരുടെ ശമ്പളം ഉയർത്തിയിരുന്നു. ജാർഖണ്ഡിൽ മന്ത്രിമാരുടെ ശമ്പളവും കുത്തനെ ഉയർത്തി. പ്രത്യേക കമ്മിറ്റിയുടെ ശുപാർശകളെത്തുടർന്ന് എംഎൽഎമാരുടെ പ്രതിമാസ ശമ്പളവും അലവൻസുകളും ഉയർത്തുകയിരുന്നു. എംഎൽഎമാർക്ക് നിലവിൽ പ്രതിമാസം ലഭിക്കുന്ന പരമാവധി തുക 2.50 ലക്ഷം രൂപയാണ്. ജാർഖണ്ഡ് നിയമസഭാ സാമാജികരുടെ ഏഴാമത്തെ ശമ്പള വർധനയാണിത്. ജാർഖണ്ഡിൽ തന്നെയാണ് എംഎൽഎമാർക്ക് നിലവിൽ ഏറ്റവുമധികം ശമ്പളമുള്ളത്.

എംഎൽഎമാരുടെയും മുൻ എംഎൽഎമാരുടെയും അലവൻസുകളിൽ നാഗലാൻഡും വർധന വരുത്തിയിട്ടുണ്ട്. ഓരോ അംഗങ്ങളുടെയും വാർഷിക ചെലവുകൾക്കായി 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. നേരത്തെ ഈ തുക പതിനഞ്ച് ലക്ഷം രൂപയായിരുന്നു.

ഓരോ സംസ്ഥാനത്തിലെയും എംഎൽഎമാരുടെ ശമ്പളത്തിലും അലവൻസുകളിലും വ്യത്യാസമുണ്ടാകും. എംഎൽഎമാ‍‍ർക്ക് എല്ലാ മാസവും ലഭിക്കുന്ന തുകക്ക് പുറമെ താമസ സൗകര്യവും മറ്റ് അലവൻസുകളുമുണ്ട്. എംഎൽഎമാർക്ക് റെസിഡൻഷ്യൽ ക്വാർട്ടേഴ്സിൽ വളരെ കുറഞ്ഞ പ്രതിമാസ വാടകക്ക് അപ്പാർട്ട്മെൻ്റ് ലഭ്യമാണ്. സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങളിലും നിയമ സഭാ സമ്മേളനങ്ങളിലും പങ്കെടുക്കുന്നതിനും പ്രത്യേക അലവൻസുകൾ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...