സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

Date:

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തു. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും, തങ്ങൾക്ക് നീതി ലഭ്യമാക്കാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

അതിനിടെ, എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട തെളിവുകൾ സംരക്ഷിക്കണമെന്ന് കണ്ണൂർ ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജിയിൽ അടുത്ത മാസം മൂന്നിന് വിധി പറയും.

ജില്ലാ കളക്ടറുടെയും പമ്പിന് അനുമതി തേടിയ പ്രശാന്തൻ്റെയും ഫോൺ കോൾ വിവരങ്ങളും ഫോൺ ലൊക്കേഷൻ വിവരങ്ങളും സംരക്ഷിക്കണമെന്നാണ് ആവശ്യം. ജില്ലാ കളക്ട്രേറ്റിലെ സിസിടിവി ദൃശ്യങ്ങളും കളക്ടറുടെ രണ്ട് നമ്പറുകളിലെയും കോൾ റെക്കോർഡിങും സംരക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തടസപെടുത്തുകയല്ല ഉദ്ദേശമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകൾ സംരക്ഷിക്കണമെന്നുമാണ് കുടുംബത്തിൻ്റെ അഭിഭാഷകൻ തലശേരി കോടതിയിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...

ഇപി ജയരാജന്‍റെ ആത്മകഥാ വിവാദം; രവി ഡിസിയുടെ മൊഴിയെടുത്തു, കരാര്‍ ഇല്ലെന്ന് മൊഴി നൽകിയതായി പൊലീസ്

ഇപി ജയരാജന്‍റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് രവി ഡിസിയുടെ മൊഴിയെടുത്ത് പൊലീസ്....