സിദ്ധാർത്ഥന്‍റെ മരണം; കടുത്ത നടപടികളുമായി ഗവർണർ

Date:

സിദ്ധാര്‍ത്ഥന്‍റെ മരണത്തെ തുടര്‍ന്ന് സസ്പെൻഷനിൽ ഉള്ള മുൻ ഡീനിനും അസിസ്റ്റന്റ് വാർഡനും എതിരെ കൂടുതൽ നടപടിക്ക് നീക്കമുണ്ട്.

പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണത്തെ തുടർന്ന് കടുത്ത നടപടിയുമായി ഗവർണർ. പൂക്കോട് വെറ്ററിനറി സര്‍വകലാശാല മുൻ വൈസ് ചാന്‍സിലര്‍ എംആര്‍ ശശീന്ദ്രനാഥിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നൽകി.

30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിർദേശം. ഇതിന് പുറമെ സിദ്ധാര്‍ത്ഥന്‍റെ മരണത്തെ തുടര്‍ന്ന് സസ്പെൻഷനിൽ ഉള്ള മുൻ ഡീനിനും അസിസ്റ്റന്റ് വാർഡനും എതിരെ കൂടുതൽ നടപടിക്കും നീക്കമുണ്ട്. ഡീൻ എം. കെ. നാരായണനും അസി. വാർഡൻ ഡോ. ആർ.കാന്തനാഥനും വീഴ്ചപറ്റിയെന്നാണ് ചാൻസലറായ ഗവര്‍ണര്‍ വ്യക്തമാക്കുന്നുണ്ട്.

ഇരുവർക്കും എതിരെ കൂടുതൽ നടപടികൾക്ക് സാധ്യതയുണ്ട്. നിലവില്‍ രണ്ടു പേരും സസ്പെന്‍ഷനിലാണ്.ഗവർണർ നിയമിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഉള്ളടക്കം വിസിക്ക് കൈമാറി. 45 ദിവസത്തിനകം ഇരുവർക്കും എതിരെ എന്ത് നടപടിയാണ് എടുത്തതെന്ന് അറിയിക്കണമെന്നാണ് നിർദേശം.

റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിക്കാൻ നാലoഗ സമിതിയെ നിയോഗിച്ചു. സമിതിയുടെ വിലയിരുത്തൽ മാനേജ്മെന്റ് കൗൺസിലിലിൽ ആണ് വെയ്ക്കുക. മുൻ വിസി എം. ആർ. ശശീന്ദ്രനാഥിനും വീഴ്‌ച പറ്റിയെന്നു കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...