ഐഫോൺ 16 സിരീസ് വില സൂചന പുറത്ത് കീശ കാലിയാക്കാതെ സന്തോഷം നൽകി ആപ്പിൾ.

Date:

ആപ്പിൾ ഐഫോൺ 16 സിരീസിന്‍റെ ലോഞ്ചിന് ദിവസങ്ങൾ മാത്രം. സെപ്റ്റംബർ 9നാണ് ടെക് ലോകം കാത്തിരിക്കുന്ന മഹാ ഇവന്‍റ് നടക്കും. മാസങ്ങൾ നീണ്ട ചർച്ചകൾക്കും കിംവദന്തികൾക്കുമാണ് 9ന് അവസാനമാകുക.

ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെ 4 മോഡലുകൾ ആപ്പിൾ അവതരിപ്പിക്കും. സ്റ്റാൻഡേർഡ്, പ്ലസ് മോഡലുകൾ പഴയ ഡിസ്പ്ലേകളും ക്യാമറ സജ്ജീകരണവും നിലനിർത്തും എന്ന് പറയുന്നുണ്ട്. എന്നാൽ ഒരു പുതിയ ചിപ്സെറ്റ്, വലിയ ബാറ്ററി, പുതിയ ലംബമായ ബാക്ക് ക്യാമറ ലേഔട്ട്, പുതിയ ആക്ഷൻ ബട്ടൺ എന്നിവ വാഗ്ദാനം ചെയ്യും. മറുവശത്ത്, പ്രോ മോഡലുകൾ വലിയ ക്യാമറ അപ്‌ഗ്രേഡുകൾ, മെലിഞ്ഞ ഡിസൈൻ, കുറഞ്ഞ ബെസലുകളുള്ള വലിയ ഡിസ്‌പ്ലേ, പുതിയ ചിപ്‌സെറ്റ്, വലിയ ബാറ്ററി എന്നിവയുമായി വരുമെന്ന സൂചനയുമുണ്ട്. ആപ്പിൾ അതിവേഗ ചാർജിങ് വാഗ്ദാനം വ്യക്തതയില്ല.

ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഫോണുകളുടെ വിലവിവരങ്ങള്‍ ഇതിനോടകം ചോര്‍ന്നിട്ടുണ്ട്. ഐഫോൺ 16ന്‍റെ അടിസ്ഥാന മോഡലിന് 799 ഡോളർ (ഇന്ത്യയിൽ ഏകദേശം 67,100 രൂപ) വില വരുമെന്നാണ് സൂചനകൾ. ഐഫോൺ 16 പ്ലസിന് 899 ഡോളർ (ഏകദേശം 75,500 രൂപ) ചിലവാകും. 256 ജിബി ഉള്ള ഐഫോണ്‍ 16 പ്രോയുടെ വില $1,099 (ഏകദേശം 92,300 രൂപ) ആയിരിക്കാം. അതേ സ്റ്റോറേജുള്ള ഐഫോൺ16 പ്രോ മാക്സിന് വില $1,199 (ഏകദേശം 1,00,700 രൂപ) മുതൽ ആരംഭിക്കുമെന്ന് സൂചനകൾ.

ഐഫോൺ 16 സീരീസ് ലോഞ്ച് ഇവന്‍റ് ഓണ്‍ലൈനില്‍ കാണാൻ താൽപര്യം ഉള്ളവർക്കായി ലൈവ് സ്ട്രീമിങ്ങുണ്ടാകും. ഇന്ത്യയിൽ, ഐഫോൺ 16 ഇവന്‍റ് എല്ലാ തവണത്തേയും പോലെ രാത്രി 10:30നാണ് ആരംഭിക്കുക. ഇവന്‍റ് ആപ്പിളിന്‍റെ യൂട്യൂബ് ചാനൽ വഴി തത്സമയ സംപ്രേക്ഷണം ചെയ്യാനും സാധ്യതയുണ്ട്. ഐഫോണ്‍ 16 ലോഞ്ചിന് പുറമെ മറ്റ് ഗാഡ്‌ജറ്റുകളുടെ അവതരണവും പ്രഖ്യാപനങ്ങളും ലോഞ്ച് ഇവന്‍റില്‍ പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...