വെറും 1,799 രൂപയ്ക്ക് 4ജി ഫോണ്‍; ഞെട്ടിച്ച് ജിയോ! ഫീച്ചറുകള്‍ വിശദമായി

Date:

വില കുറഞ്ഞ 4ജി ഫോണ്‍ എന്ന രീതിയിലാണ് ജിയോഭാരത് ജെ1 റിലയന്‍സ് പുറത്തിറക്കിയിരിക്കുന്നത്

മുംബൈ: സാധാരണക്കാരായ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള റിലയന്‍സ് ജിയോയുടെ ജിയോഭാരത് ജെ1 4ജി (JioBharat J1 4G) ഫീച്ചര്‍ ഫോണ്‍ പുറത്തിറങ്ങി. ജിയോ ടിവി, ജിയോസിനിമ, ജിയോസാവന്‍, ജിയോപേ (യുപിഐ), ജിയോഫോട്ടോസ് തുടങ്ങിയ ജിയോ ആപ്പുകള്‍ ഇന്‍ബിള്‍ട്ടായി വരുന്ന ഫോണാണിത്.

ജിയോ സിം മാത്രം പ്രവര്‍ത്തിക്കുന്ന ഈ മൊബൈല്‍ ഫോണിന് വേണ്ടി പ്രത്യേകമായ റീച്ചാര്‍ജ് പ്ലാനുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്.

സവിശേഷതകള്‍

അധികം ഡാറ്റ ആവശ്യമില്ലാത്തവരും സാധാരണ ഫോണുകള്‍ ഉപയോഗിക്കുന്നവരുമായ ആളുകളെ ലക്ഷ്യമിട്ടുള്ള വില കുറഞ്ഞ 4ജി ഫോണ്‍ എന്ന രീതിയിലാണ് ജിയോഭാരത് ജെ1 റിലയന്‍സ് പുറത്തിറക്കിയിരിക്കുന്നത്. ഇന്‍ബിള്‍ട്ടായ ജിയോ ആപ്പുകളാണ് പ്രധാന സവിശേഷത. ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ പോലെയല്ല ഇതിന്‍റെ രൂപകല്‍പന.

ഹിന്ദിയും മറാഠിയും ഗുജറാത്തിയും ബംഗ്ലായും ഉള്‍പ്പടെ 23 ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഫിസിക്കല്‍ കീപാഡ് ഫോണിനുള്ളത്. 2.8 ഇഞ്ച് നോണ്‍-ടച്ച് ഡിസ്‌പ്ലെ, 2,500 എംഎഎച്ച് ബാറ്ററി എന്നിവയുള്ള ഫോണ്‍ ThreadX RTOS ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജിയോ സിം മാത്രമേ ഇതില്‍ പ്രവര്‍ത്തിക്കൂ.

സിംഗിള്‍ നാനോ സിം സ്ലോട്ടും 128 ജിബി വരെ ഉപയോഗിക്കാവുന്ന മൈക്രോ എസ്‌ഡി കാര്‍ഡ് സ്ലോട്ടുമുണ്ട്. ഫോണിന്‍റെ ക്യാമറ ഫീച്ചറുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. 135 x 56 x 16mm വലിപ്പം വരുന്ന ഫോണിന്‍റെ ഭാരം 122 ഗ്രാമാണ്. ഒരൊറ്റ നിറത്തില്‍ മാത്രം ലഭ്യമാകുന്ന ഫോണ്‍ ആമസോണ്‍ വഴിയാണ് വില്‍ക്കുന്നത്.

റീച്ചാര്‍ജ് പ്ലാനുകള്‍

ജിയോഭാരത് റീച്ചാര്‍ജ് പ്ലാനുകള്‍ ഉപയോഗിച്ചാണ് ജിയോഭാരത് ജെ1 4ജി ഫോണ്‍ റീച്ചാര്‍ജ് ചെയ്യേണ്ടത്. 28 ദിവസത്തെ അടിസ്ഥാന റീച്ചാര്‍ജിന് 123 ഉം 336 ദിവസത്തെ ഏറ്റവും മുന്തിയ റീച്ചാര്‍ജിന് 1234 രൂപയുമാണ് വില. എല്ലാ റീച്ചാര്‍ജ് പ്ലാനുകളിലും 0.5 ജിബി ഡാറ്റ

ദിനംപ്രതി ലഭിക്കും. പരിധിയില്ലാത്ത വോയിസ് കോളും സൗജന്യ എസ്എംഎസുകളും ഈ പാക്കേജുകളില്‍ ലഭ്യമാകും. ജിയോസാവന്‍, ജിയോസിനിമ, ജിയോടിവി എന്നിവയുടെ സബ്‌സ്‌ക്രിപ്ഷനുകളും റീച്ചാര്‍ജുകള്‍ക്കൊപ്പം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...