ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

Date:

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം

2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290 ക്യുബിക് മൈൽ ശുദ്ധജലം നഷ്ടമായിട്ടുണ്ട്. സാധാരണഗതിയിൽ, കാലാവസ്ഥാ ആന്ദോളനം അവസാനിച്ചതിന് ശേഷം ശുദ്ധജലം വീണ്ടെടുക്കാറുണ്ട്.

ഭൂമിയിലെ ശുദ്ധജലത്തിലെ അളവ് കുറയുന്നതായി ശാസ്ത്രജ്ഞർ. നാസ-ജർമ്മൻ ഉപഗ്രഹങ്ങളിൽ നിന്നുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ. 2014 മെയ് മുതൽ ഭൂമിയിലെ മൊത്തം ശുദ്ധജലത്തിൻ്റെ അളവ്
കുറഞ്ഞുവെന്നും അന്നുമുതൽ ഇപ്പോഴും താഴ്ന്ന നിലയിലാണെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ഭൂമിയുടെ ഭൂഖണ്ഡങ്ങൾ വരണ്ട ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നതിന് തെളിവാണ് ഈ മാറ്റമെന്നും ഇവർ പറയുന്നു. 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290 ക്യുബിക് മൈൽ ശുദ്ധജലം നഷ്ടമായിട്ടുണ്ട്. സാധാരണഗതിയിൽ, കാലാവസ്ഥാ ആന്ദോളനം അവസാനിച്ചതിന് ശേഷം ശുദ്ധജലം വീണ്ടെടുക്കാറുണ്ട്.

നാസയുടെയും ജർമനിയുടെയും സംയുക്ത പദ്ധതിയായ ​ഗ്രെയ്സ് (​ദ ​ഗ്രാവിറ്റി റിക്കവറി ആൻഡ് ക്ലൈമറ്റ് എക്സ്പിരിമെന്റ്) നിരീക്ഷിച്ച ലോകത്തിലെ ഏറ്റവും തീവ്രമായ 30 വരൾച്ചകളിൽ 13 എണ്ണവും 2015 ജനുവരി മുതലാണ് ഉണ്ടായതെന്ന് ഗവേഷകരുടെ സംഘം റിപ്പോർട്ട് ചെയ്യുന്നു.

വടക്കൻ, മധ്യ ബ്രസീലിലെ വരൾച്ചയോടെ ആഗോളതലത്തിൽ ശുദ്ധജലത്തിൻ്റെ അളവ് കുറഞ്ഞു. സമാനസംഭവങ്ങൾ ഓസ്‌ട്രേലിയ, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലും നിരീക്ഷിക്കപ്പെട്ടതായി പഠന റിപ്പോർട്ടുകൾ പറയുന്നു.

watercommission.org നടത്തിയ മറ്റൊരു പഠനത്തിൽ, വിനാശകരമായ ഭൂവിനിയോഗവും ജലസ്രോതസ്സുകളുടെ ദുരുപയോഗവും 300 കോടി ജനങ്ങൾ ശുദ്ധ ജലത്തിനായി ബുദ്ധിമുട്ടുന്നുവെന്നാണ്. ആഗോളതാപനം കൂടുതൽ ജലബാഷ്പീകരണത്തിന് കാരണമാകുകയും തീവ്രമായ മഴയ്ക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് നാസ ഗോഡ്ഡാർഡ് കാലാവസ്ഥാ നിരീക്ഷകൻ മൈക്കൽ ബോസിലോവിച്ച് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...

ഇപി ജയരാജന്‍റെ ആത്മകഥാ വിവാദം; രവി ഡിസിയുടെ മൊഴിയെടുത്തു, കരാര്‍ ഇല്ലെന്ന് മൊഴി നൽകിയതായി പൊലീസ്

ഇപി ജയരാജന്‍റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് രവി ഡിസിയുടെ മൊഴിയെടുത്ത് പൊലീസ്....